തിങ്കളാഴ്‌ച, ജൂൺ 8, 2026
DammamTop Stories

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടിയുടെ വിയോഗത്തിൽ ICF-RSC ജുബൈൽ വാർത്താൻ യൂണിറ്റ് അനുശോചന സംഗമം സംഘടിപ്പിച്ചു

ജുബൈൽ : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സൗദി അറേബ്യയിലെ ജുബൈലിൽ കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകം ഐ.സി.എഫ് വർത്താൻ യൂണിറ്റ് അനുശോചന സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് കാദർ ചാലിയം അധ്യക്ഷത വഹിച്ച യോഗം ഷൗക്കത്ത് സഖാഫി സ്വാഗതവും ആർ.എസ്.സി സൗദി ഈസ്റ്റ് നാഷണൽ ചെയർമാൻ ഇബ്രാഹിം അംജദി ഉദ്‌ഘാടനവും നിർവഹിച്ചു. ദീർഘകാലം കേരള നിയസഭാ അംഗവും രണ്ടു തവണ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ വികസന മാതൃകകളും സാമൂഹിക ഇടപെടലുകളും സംഗമത്തിൽ ചർച്ചയായി. നേതാക്കളായ അബ്ദുൽ കരീം കാസിമി, ഖാലിദ് ബാഖവി, ഷുക്കൂർ കരുനാഗപ്പള്ളി, അഫ്സൽ പിലാക്കൽ, ശമ്മാസ് മുംബൈ എന്നിവരും ആർ.എസ്.സി പ്രതിനിധികളായ ജംഹർ അലി നരിക്കുനി, ഫഹീം ചാവക്കാട് എന്നിവരും അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തന മേഖലയിൽ ഉദാത്ത മാതൃകയാക്കേണ്ട വ്യക്തിത്വത്തെ അനുസ്മരിച്ച സംഗമത്തിന് സഹൽ എടപ്പാൾ നന്ദിയും രേഖപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്