തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരന്റെ വീട്ടിൽ കയറി മോഷണം നടത്തി വീഡിയോ പ്രസിദ്ധീകരിച്ചു; ഇന്ത്യക്കാരനടക്കം അഞ്ച് പേർ അറസ്റ്റിൽ

നജ്രാൻ: സൗദി പൗരന്റെ വീട്ടിൽ കയറി മോഷണം നടത്തുകയും കൃത്യം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ അഞ്ച് പേർ നജ്രാൻ പോലീസിന്റെ പിടിയിൽ.

യമൻ പൗരനാണ് താൻ സൗദി പൗരന്റെ വീട്ടിലേക്ക് നുഴഞ്ഞ് കയറുന്നതും  മോഷ്ടിക്കുന്നതും പ്രസിദ്ധീകരിച്ചത്.

യമൻ പൗരനെ സഹായിച്ച ഒരു ഇന്ത്യക്കാരനും ഒരു യമനിയും രണ്ട് സ്വദേശികളും കൂടെ അറസ്റ്റിലായിട്ടുണ്ട്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.

സൗദി പൗരന്റെ വീട്ടിൽ മോഷണം നടത്തുന്ന വീഡിയോ പ്രതി തന്നെ പ്രസിദ്ധീകരിച്ചത് കാണാം.






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്