പ്രതിദിനം 7.5 കോടി; എംബാപ്പെക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ നൽകി സൗദി ക്ലബ്
ഫ്രഞ്ച് സ്റ്റ്രൈക്കർ കിലിയൻ എംബാപ്പെക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ നൽകി സൗദി ക്ലബ് അൽ ഹിലാൽ.
24 കാരൻ എംബാപ്പെക്ക് സീസണിനു 333 മില്യൻ ഡോളർ (2724 കോടി രൂപ) ആണ് അൽ ഹിലാൽ ഓഫർ ചെയ്തിട്ടുള്ളതെന്ന് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഓഫർ എംബാപ്പെ സ്വീകരിച്ചാൽ അത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഫലമായിരിക്കും.
എംബാപെ പിഎസ്ജി യുമയുള്ള കരാർ അവസാനിപ്പിക്കുന്ന ഈ അവസരത്തിൽ അൽ ഹിലാലിന്റെ ഓഫറിനോട് എങ്ങനെ പ്രതികരിക്കും എന്നാണ് ഫുട്ബോൾ ലോകം സാകൂതം വീക്ഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
