തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തൊഴിൽ മേഖലയിലെ സൗദി യുവതീ യുവാക്കളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു

സൗദി അധികൃതരുടെ സ്വദേശിവത്ക്കരണ പദ്ധതികൾ വൻ വിജയം കാണുന്നതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

2023 ന്റെ ആദ്യ പകുതിയിൽ മാത്രം ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് വിവിധ പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും സ്വകാര്യ മേഖലയിൽ 2,01,000 സൗദികൾക്കാണ് തൊഴിൽ നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 60,000 പേരുടെ വർദ്ധനവ് ആണുണ്ടായിട്ടുള്ളത്.

സൗദികളെ സ്വകാര്യ തൊഴിൽ മേഖലയിലേക്ക് ആകർഷിപ്പിക്കുന്നതിനായി വലിയ പദ്ധതികൾ ആണ് ഹ്യുമൻ റിസോഴ്സസ് ഫണ്ട് ആവിഷ്ക്കരിച്ചിട്ടുള്ളത്.

79,000 സ്ഥാപനങ്ങൾ 4.6 ബില്യൺ റിയാലിന്റെ ഹ്യൂമൻ റിസോഴ്സ് ഫണ്ടിന്റെ സഹായത്തോടെ സൗദി തൊഴിൽ വിപണിയിൽ സജീവ സാന്നിദ്ധ്യമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്