തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഡോ: തുർക്കി ബിൻ മുഹമ്മദ്‌ രാജകുമാരൻ അന്തരിച്ചു

റിയാദ്: ഡോ. തുർക്കി ബിൻ മുഹമ്മദ് ബിൻ സൗദ് അൽ കബീർ രാജകുമാരൻ അന്തരിച്ചു.

സൗദി റോയൽ കോർട്ടാണ് രാജകുമാരന്റെ മരണ വാർത്ത പുറത്ത് വിട്ടത്. സൽമാൻ രാജാവിന്റെ ഉപദേശകരിൽ ഉൾപ്പെട്ടയാൾ കൂടിയായിരുന്നു തുർക്കി രാജകുമാരൻ.

റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് ശനിയാഴ്ച അസർ നമസ്ക്കാരനന്തരം രാജകുമാരന്റെ മേലുള്ള ജനാസ നസ്ക്കാരം നിർവ്വഹിക്കപ്പെടും.

അല്ലാഹുവിന്റെ കാരുണ്യവും തൃപ്തിയും പാപമോചനവും രാജകുമാരനു മേൽ ഉണ്ടാകട്ടേയെന്നും സ്വർഗ്ഗിയ ആരാമത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കട്ടേയെന്നും റോയൽ കോർട്ട് കുറിപ്പിൽ പ്രാർഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്