തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഇരട്ട ഗോളോടെ റൊണാൾഡോ അൽ നസ്റിനു വേണ്ടി ആദ്യമായി കപ്പുയർത്തി

അൽ നസ്ർ അറബ് ക്ലബ് ചാംബ്യൻസ് കപ്പ് (കിംഗ് സൽമാൻ കപ്പ്) ജേതാക്കളായി.

ത്വാഇഫ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാംബ്യൻസ് കപ്പ് ഫൈനൽ വീറും ആവേശവും നിറഞ്ഞതായിരുന്നു.

പ്രമുഖ സൗദി ക്ലബുകളായ അൽ ഹിലാലും അൽ നസ് റും തമ്മിലുള്ള ഫൈനൽ മത്സരത്തിൽ റോണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ പിൻ ബലത്തിൽ അൽ നസ്ർ അറബ് ക്ലബ് കപ്പ് നേടി.

രണ്ട് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 9 പേരുമായിട്ടായിരുന്നു അൽ നസ്ർ രണ്ടാം പകുതിയിൽ ഭുരിഭാഗം സമയവും എക്സ്ട്രാ ടൈമിലും കളിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്.

74 ആം മിനുട്ടിലും എക്സ്ട്രാ ടൈമിൽ 98 ആം മിനുട്ടിലും ആയിരുന്നു റൊണാൾഡോ ഗോൾ നേടിയത്.

അൽ ഹിലാലിന്റെ ആശ്വസ ഗോൾ 51 ആം മിനുട്ടിൽ മിഖായേൽ ആയിരുന്നു നേടിയിരുന്നത്.

റൊണാൾഡോ നേടിയ രണ്ട് ഗോളുകളും കാണാം. വീഡിയോ.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്