തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ലീഗിലേക്ക് താരങ്ങളുടെ ഒഴുക്കിന് റൊണാൾഡോ വഴി തുറന്നുവെന്ന് നെയ്മർ

റിയാദ്: അൽ നസ്ർ ഇന്റർനാഷണൽ ക്ലബ്ബിന്റെ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സൗദി ലീഗിലേക്ക് താരങ്ങൾക്ക് വഴി തുറന്നതെന്ന് അൽ അഹ് ലി താരം നെയ്മർ.

സൗദി പ്രോ ലീഗിനെ മാറ്റിമറിച്ചതിന്റെ ഉത്തരവാദിത്തം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണെന്ന് അൽ ഹിലാലിലേക്കുള്ള ട്രാൻസ്ഫറിനു ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിലാണ് നെയ്മർ പറഞ്ഞത്.

റൊണാൾഡോയെ നേരിടാൻ താൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ നെയ്മർ, ബെൻസിമ, ഫിർമിനോ തുടങ്ങിയവരെ നേരിടാൻ താൻ ആവേശഭരിതനാണെന്നും പറഞ്ഞു.

പലരും റൊണാൾഡോയെ വട്ടനെന്ന് വിളിച്ചു; എന്നാൽ ഈ മാറ്റത്തിനെല്ലാം കാരണം റൊണാൾഡോയാണെന്നും നെയ്മർ അഭിമുഖത്തിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്