നൂറ രാജകുമാരി അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം നൂറ ബിൻ ത് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സ ഊദ് ബിൻ ഫൈസൽ ആലു സ ഊദ് രാജകുമാരി അന്തരിച്ചു.
സൗദി റോയൽ കോർട്ടാണ് രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്.
ഞായറാഴ്ച അസ്വർ നമസ്ക്കാരാനന്തരം രാജകുമാരിയുടെ മേലുള്ള ജനാസ നമസ്ക്കാരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ വെച്ച് നടക്കും.
രാജകുമാരിയുടെ മേൽ അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും തൃപ്തിയും ഉണ്ടാകട്ടേയെന്നും അവരെ സ്വർഗീയ ആരാമത്തിൽ പ്രവേശിപ്പിക്കട്ടേയെന്നും റോയൽ കോർട്ട് കുറിപ്പിൽ പ്രാർഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
