തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ നിന്ന് പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച വിദേശി പിടിയിൽ

സൗദിയിലെ ഒരു എയർപോർട്ട് വഴി സൗദിക്ക് പുറത്തേക്ക് അനധികൃതമായി പണം കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

5 ലക്ഷം റിയാൽ ബാഗിനുള്ളിൽ ഒളിപ്പിച്ചായിരുന്നു വിദേശി സൗദിക്ക് പുറത്തേക്ക് കടത്താൻ ശ്രമിച്ചത്.

ഫണ്ടിന്റെ സ്രോതസ്സ് സംബന്ധിച്ച അന്വേഷണത്തിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു.

പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന, നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കുന്ന, ഏതൊരാൾക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്