തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

വല നിറച്ച് റോണാൾഡോയും സാദിയോ മാനെയും; അൽ നസ് റിന് കൂറ്റൻ വിജയം

സൗദി പ്രൊ ലീഗിലെ തുടർച്ചയായ രണ്ട് പരാജയങ്ങൾക്കൊടുവിൽ റോണാൾഡോയുടെ അൽ നസ്റിന് അൽ ഫത് ഹിനെതിരെ കൂറ്റൻ വിജയം.

റോണാൾഡോ നേടിയ ഹാട്രിക്ക് ഗോളുകളുടെയും സാദിയോ മാനെ നേടിയ ഇരട്ട ഗോളുകളുടെയും പിൻ ബലത്തിൽ മടക്കമില്ലാത്ത 5 ഗോളുകൾക്കാണ് അൽ നസ്ർ അൽ ഫത്ഹിനെ തകർത്തത്.

ഇതോടെ മൂന്ന് കളിയിൽ നിന്ന് ഒരു വിജയവും രണ്ട് പരാജയവുമായി 3 പോയിന്റ് ആണ് അൽ നസ്രിനുള്ളത്.

റോണാൾഡോയും സാദിയോ മാനെയും കളം നിറഞ്ഞ് കളിച്ച ഇന്നത്തെ മത്സരത്തിൽ റോണാൾഡോ നല്കിയ മനോഹരമായ ഒരു പാസിൽ സാദിയോ മാനെ നേടിയ ഗോൾ ശ്രദ്ധേയമായിരുന്നു. പ്രസ്തുത ഗോൾ കാണാം. വീഡിയോ


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്