തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

‘എന്നെ ചേർത്ത് പിടിച്ച സൗദി അറേബ്യക്ക് നന്ദി’; റൊണാൾഡോ

അൽ നസ്ർ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, സൗദി ലീഗിന്റെ വികസനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു, സൗദി ലീഗ് ലോകത്തിലെ ഏറ്റവും മികച്ചതായിരിക്കുമെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു.

“എന്നെ ആശ്ലേഷിച്ചതിന് സൗദി അറേബ്യയോട് ഞാൻ നന്ദി പറയുന്നു, കാരണം ഞാൻ ഇവിടെ വളരെ സന്തോഷവാനാണ്, എനിക്കിവിടെ വലിയ സംതൃപ്തി അനുഭവപ്പെടുന്നു.”: റോണാൾഡോ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായി സൗദി ലീഗ് മാറുമെന്ന് ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോഷൻ ലീഗിന്റെ മൂന്നാം റൗണ്ടിൽ വെള്ളിയാഴ്ച വൈകുന്നേരം അൽ-നസ്ർ അൽ ഫത് ഹിനെ 5-0 ന് തോൽപ്പിച്ച മത്സരത്തിൽ റോണാൾഡോ ഹാട്രിക് ഗോളുകൾ നേടിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്