സൗദിയിൽ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
ഈസ്റ്റേൺ പ്രോവിൻസിൽ കുവൈത്തി പൗരനെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അഹ്മദ് മുഹമ്മദ് കാമിൽ ദാഗിർ എന്ന ഈജിപ്ഷ്യൻ പൗരനെയാണു തൻ്റെ കുവൈത്തി സുഹൃത്ത് മഥ്വർ മസ് യാൻ ഫലാഹിനെ വാക്ക് തർക്കത്തെത്തുടർന്ന് കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയെ ചുറ്റിക കൊണ്ട് തലക്കടിക്കുകയും അത് മരണത്തിനു കാരണമാകുകയുമായിരുന്നു. പ്രതിയെ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയും കുറ്റം സ്ഥിരീകരിക്കുകയും ചെയ്തതിനെത്തുടർന്ന് കേസ് പ്രത്യേക കോടതിയിലേക്ക് റഫർ ചെയ്തു.
പ്രതിക്ക് വിചാരണക്കൊടുവിൽ വധ ശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണച്ചതോടെ ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഞായറാഴ്ച ഈസ്റ്റേൺ പ്രൊവിൻസിൽ ശിക്ഷ നടപ്പാക്കുകയുമായിരുന്നുവെന്ന് മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
