തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

ഉദ്‌ഘാടന മത്സരത്തിൽ ഇത്തിഹാദ് ഓക്‌ലാന്റ് സിറ്റിക്കെതിരെ; ഫിഫ ക്ളബ് ലോകക്കപ്പ് ഫിക്സർ കാണാം

ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പിന്റെ നറുക്കെടുപ്പ് ടൂർണമെൻ്റ് നടക്കുന്ന ജിദ്ദയിൽ പൂർത്തിയായി. മത്സര ഫിക്സർ താഴെ വിവരിക്കും പ്രകാരമായിരിക്കും.

ഓപണിംഗ് റൗണ്ടിൽ ഒന്നാം മത്സരത്തിൽ ഡിസംബർ 12 .നു സൗദി അൽ ഇത്തിഹാദും ന്യൂസിലാൻ്റ് ഓക് ലാൻ്റ് സിറ്റിയും തമ്മിൽ ഏറ്റു മുട്ടും.

സെക്കൻഡ് റൗണ്ടിൽ രണ്ടാം മത്സരത്തിൽ ഇത്തിഹാദ് – ഓക് ലാൻ്റ് സിറ്റി മത്സര വിജയികളുമായി ഈജിപ്ത് അൽ അഹ്ലി ക്ളബ് ഏറ്റു മുട്ടും.

സെക്കൻഡ് റൗണ്ട് മൂന്നാം മത്സരത്തിൽ ജപ്പാൻ ഉർ വ റെഡ്സുമായി മെക്സിക്കൻ ക്ളബ് ലിയോൺ ഏറ്റ് മുട്ടും.

ഒന്നാം സെമി ഫൈനലിൽ സൗത്ത് അമേരിക്കൻ കോപ്പ ലിബെർട്ടഡോറസ് വിജയികളുമായി രണ്ടാം മത്സര വിജയികൾ ഏറ്റു മുട്ടും.

രണ്ടാം സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി എഫ് സിയുമായി മൂന്നാം മത്സര വിജയികൾ ഏറ്റ് മുട്ടും.

ജിദ്ദ നഗരത്തിൽ നടക്കുന്ന ക്ളബ് ലോകക്കപ്പ് മത്സരങ്ങൾ ഡിസംബർ 12 മുതൽ ഡിസംബർ 22 വരെ നീളും. ഫിക്സർ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്