തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി

കിഴക്കൻ പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

റാഷിദ് ബിൻ അഹ്മദ് ബൂ ഐനൈൻ എന്ന സൗദി പൗരനെയാണ് അബ്ദുൽ അസീസ് ബിൻ ബു ഐനൈൻ എന്ന തന്റെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക് വിധേയനാക്കിയത്.

ഇരുവരും തമ്മിലുള്ള വാക്ക് തർക്കങ്ങളെത്തുടർന്ന് പ്രതി ഇരയുടെ നെഞ്ചിൽ നിരവധി തവണ കഠാര കൊണ്ട് കുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു.

പ്രതിയെ സുരക്ഷാ വിഭാഗം പിടി കൂടുകയും കുറ്റം തെളിയിയുകയും കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും ചെയ്തു. വധ ശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും തിങ്കളാഴ്ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്