ഷോട്ട് ഗൺ ഉപയോഗിച്ച് നിറയൊഴിച്ച് കൊലപ്പെടുത്തി; മദീനയിൽ ബന്ദർ ഹർബിയുടെ വധ ശിക്ഷ നടപ്പാക്കി
മദീന: സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരനെ മദീനയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ബന്ദർ ബിൻ ബദർ അൽ ഹർബി എന്ന സൗദി പൗരനെയാണ് അഹമദ് ബിൻ അബ്ദുല്ല അൽ ഗാമിദി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി തന്റെ ഷോട്ട്ഗൺ ഉപയോഗിച്ച് ഇരക്ക് നേരെ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം പ്രതി ചെയ്ത കുറ്റകൃത്യം തെളിയിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
വിചാരണക്കൊടുവിൽ പ്രത്യേക കോടതി പ്രതിക്ക് വധ ശിക്ഷ വിധിക്കുകയും വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്തുണക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് ചൊവ്വാഴ്ച വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
