തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യക്കാരനെ വധ ശിക്ഷക്ക് വിധേയനാക്കി

ദമാം: കൊലപാതകക്കേസിൽ പ്രതിയായ ഇന്ത്യക്കാരനെ കിഴക്കൻ പ്രവിശ്യയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കലാമുദ്ദീൻ മുഹമ്മദ് റഫീഖ് എന്ന ഇന്ത്യക്കാരനെയാണ് മുഹമ്മദ് ഹസൻ അലി എന്ന യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.

രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തെത്തുടർന്ന് പ്രതി ഇരയെ കത്തി കൊണ്ട് കുത്തുകയും അത് മരണ കാരണമാകുകയുമായിരുന്നു.

പ്രതിയെ പിടി കൂടിയ സുരക്ഷാ വിഭാഗം അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് സ്ഥിരീകരിക്കുകയും കേസ് കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.

കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും പ്രസ്തുത വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് – ബുധനാഴ്‌ച – പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്