തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

മലപ്പുറത്തെ വാഹനാപകടത്തിൽ മരിച്ച നാല് പേർ ഒരു കുടുംബത്തിലുള്ളവർ; തസ്നീമ ഗൾഫിൽ നിന്നെത്തിയത് ബുധനാഴ്‌ച

മലപ്പുറം: മ​ഞ്ചേ​രി-​അ​രീ​ക്കോ​ട് റോ​ഡി​ൽ ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽകർണ്ണാടകയിൽ നിന്നുള്ള അ​യ്യ​പ്പ​ഭ​ക്തർ സഞ്ചരിച്ച ബസും ഓട്ടോയും തമ്മിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അഞ്ച് പേരിൽ നാലു പേരും ഒരേ കുടുംബത്തിലെ അംഗങ്ങൾ.

ഓട്ടോ ഡ്രൈവർ പിപി അബ്ദുൽ മജീദ് (50), യാത്രക്കാരായ മുഹ്സിന (35), സഹോദരി തസ്നീമ (33), തസ്നീമയുടെ മക്കളായ റൈഹ ഫാത്തിമ (4), റിൻഷ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.

ഓട്ടോ ഡ്രൈവർ പിപി അബ്ദുൽ മജീദ്

അപകടത്തിൽ സഹോദരിമാരുടെ മാതാവിനും മുഹ്സിനയുടെ മൂന്നു മക്കൾക്കും തസ്നീമയുടെ ഒരു വയസ്സ് പ്രായമുള്ള മകനും പരിക്കേറ്റിട്ടുണ്ട്.

ഭർത്താവിന്റെ കൂടെ ഗൾഫിലായിരുന്ന തസ്നീമ കഴിഞ്ഞ ബുധനാഴ്‌ച ആയിരുന്നു നാട്ടിൽ മടങ്ങിയെത്തിയത്. കുടുംബാംഗങ്ങൾ ബന്ധു വീട്ടിലേക്ക് പോകും വഴിയായിരുന്നു ദാരുണമായ അപകടം നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്