രാജ്പഥ് റിപ്പബ്ലിക് വിചാരം പ്രൗഢമായി സമാപിച്ചു
ജുബൈൽ സോൺ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച രാജ്പഥ് റിപ്പബ്ലിക് വിചാരം ജുബൈൽ മെഡികെയർ ഹോസ്പിറ്റൽ ഹാളിൽ പ്രൗഢമായി സമാപിച്ചു.
ഇന്ത്യ മഹാരാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട സമകാലിക സാഹചര്യത്തിലാണ് റിപ്പബ്ലിക് വിചാര സദസ്സ് സംഘടിപ്പിച്ചത്.
രാജ്യത്തെ ചരിത്ര നാമങ്ങളെയും നിർമ്മിതികളെയും മായ്ച്ചു കളയുകയും, ഭരണ ഘടന അനുച്ഛേദങ്ങൾ കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഭരണ കൂടവും ഇതിനെല്ലാം മൗനിയാവുന്ന മാധ്യമങ്ങളും തുടങ്ങി നാല് പ്രധാന വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ട രാജ്പഥിൽ ICF ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.
OICC ദമ്മാം റീജിയൻ സെക്രട്ടറി ശിഹാബ് കായംകുളം,മാധ്യമം റിപ്പോർട്ടർ ശിഹാബ്,
അസ്‌ലം ബീമാപള്ളി,വിസ്‌ഡം സെക്രട്ടറി താജുദ്ധീൻ സഖാഫി,ഫിനാൻസ് സെക്രട്ടറി ജഹ്ഫർ അസ്ഹരി,
സംഘടന സെക്രട്ടറി ഉനൈസ് എർമാളം
തുടങ്ങിയ സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖർ വിത്യസ്ത വിഷയങ്ങളിൽ സംസാരിച്ചു.
കലാലയം സെക്രട്ടറി ഷൗക്കത്തലി കെ സി നീലഗിരി പ്രോഗ്രാം നിയന്ത്രിച്ചു.
RSC സോൺ ജനറൽ സെക്രട്ടറി ഷഫീഖ് കുമ്പള സ്വാഗതവും എക്സിക്യൂട്ടീവ് സെക്രട്ടറി അഫ്സൽ നിലമ്പൂർ നന്ദിയും പറഞ്ഞു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
