ഇസ് ലാമിക് ആർട്സ് ബിനാലെയുടെ അടുത്ത പതിപ്പ് ജിദ്ദയിൽ
ജിദ്ദ: ഇസ് ലാമിക് ആർട്സ് ബിനാലെയുടെ (IAB) ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം പതിപ്പ് ദിരിയ ബിനാലെ ഫൗണ്ടേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2025 ജനുവരി മുതൽ മെയ് വരെ ജിദ്ദയിലാണ് ഇസ്‌ലാമിക് ആർട്സ് ബിനാലെയുടെ രണ്ടാം പതിപ്പ് നടക്കുക.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെസ്റ്റേൺ ഹജ്ജ് ടെർമിനലിലാണ് ബിനാലെ അരങ്ങേറുക. മക്കയിലേക്കുള്ള വിശുദ്ധ ഹജ്ജ്, ഉംറ തീർഥാടനത്തിലേക്കുള്ള കവാടം എന്ന നിലയിൽ ഈ സ്ഥലം വളരെ പ്രാധാന്യമർഹിക്കുന്നു.
ഇസ്‌ലാമിക നാഗരികതയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ കലകൾ, ഭൂതകാലവും വർത്തമാനവും, സന്ദർശകർക്ക് ഇസ്‌ലാമിക കലയുടെ തുടർച്ച പര്യവേക്ഷണം ചെയ്യാനുള്ള സവിശേഷമായ അവസരവും ബിനാലെ നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa