ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ രണ്ട് പ്രൊഫഷനുകളിലേക്കായി ഏഴ് ജോലി ഒഴിവുകൾ അധികൃതർ പ്രഖ്യാപിച്ചു.
ആറ് ക്ളർക് പോസ്റ്റുകളിലേക്കും ഒരു ഹാൻഡിമാൻ പോസ്റ്റിലേക്കും ആണ് നിലവിൽ അപേക്ഷകൾ ക്ഷണിക്കുന്നത്. വാലിഡ് ഇഖാമയുള്ളവർക്ക് അപേക്ഷിക്കാം.
ക്ലർക്ക് പോസ്റ്റുകൾക്ക് യോഗ്യത: അംഗീകൃത യുണിവേഴ്‌സിറ്റികളിൽ നിന്ന് ഏതെങ്കിലും ഒരു ഡിഗ്രി. ഇംഗ്ലീഷ്, അറബിക് എന്നിവയിൽ ഉയർന്ന വർക്കിങ് നോളജ്. വയസ്സ് 21 നും 40 നും ഇടയിൽ ആയിരിക്കണം. അറബിക് ഇംഗ്ലീഷ് എന്നിവയിൽ നല്ല ടൈപിംഗ് സ്പീഡോഡ് കൂടി കമ്പ്യൂട്ടർ പരിജ്ഞാനം അനിവാര്യം.
ക്ളർക്ക് പോസ്റ്റുകൾക്ക് 4000 റിയാൽ ആയിരിക്കും മാസ ശംബളം. ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകരെ തിരഞ്ഞെടുക്കാൻ റിട്ടേൺ ടെസ്റ്റും അഭിമുഖവും ഉണ്ടായിരിക്കൂം.
ഹാൻഡി മാൻ പോസ്റ്റിനുള്ള യോഗ്യത: മട്രിക്കുലേഷൻ കഴിഞ്ഞിരിക്കണം. അറബിയിൽ വർക്കിംഗ് നോളജ്. വയസ്സ് 21 നും 40 നും ഇടയിൽ. ടെക്നിക്കൽ യോഗ്യത ഉണ്ടായിരിക്കണം.
ഹാൻഡി മാൻ പോസ്റ്റിനു 4000 റിയാൽ പ്രതിമാസ ശംബളം ഉണ്ടായിരിക്കും. ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകനെ ഇൻ്റർവ്യൂവിലൂടെ തിരഞ്ഞെടുക്കും.
അപേക്ഷാ ഫോം https://cgijeddah.gov.in/news_events_pdf/455289090-vacancy1801.pdf എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും, ലാസ്റ്റ് ഡേറ്റ് ഫെബ്രുവരി 14.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
