Friday, May 17, 2024
Dammam

ഫ്യൂച്ചർ എഡ്ജ് സീസൺ 2 പ്രഖ്യാപനം നടത്തി

ദമ്മാം: പ്രവാസി വെൽഫെയർ കണ്ണൂർ-കാസർഗോഡ് കമ്മിറ്റി നടത്തുന്ന സ്റ്റുഡന്റസ് കോൺക്ലേവ് പരിപാടിയായ ഫ്യൂച്ചർ എഡ്ജിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു.

ദമ്മാമിൽ നടന്ന വിന്റർ ഗാതറിംഗിൽ വെച്ച് പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ പ്രസിഡന്റ് ഷബീർ ചാത്തമംഗലവും ദമ്മാം റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജംഷാദ് അലി കണ്ണൂരും ചേർന്ന് സീസൺ 2 പ്രഖ്യാപനം നടത്തി.

കൗമാരക്കാരായ മലയാളി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഭാവി ലോകത്തെ സാധ്യതകളും വ്യക്തി-സാമൂഹിക അവബോധവും കോർത്തിണക്കി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഫ്യൂച്ചർ എഡ്ജ്.

വിദ്യാഭ്യാസ മേഖല യിലെയും , സാങ്കേതിക മേഖലയിലെയും , കരിയർ രംഗത്തെയും പ്രമുഖർ നയിക്കുന്ന ഇവന്റ് പ്രവാസി വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെയായിരിക്കും നടത്തുക.

ആദ്യ സീസണിന്റെ തുടർച്ചയായി മികച്ച അനുഭവമാക്കി ഇത്തവണയും ഫ്യൂച്ചർ എഡ്ജ് വിദ്യാർത്ഥികൾക്ക് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് സക്കീർ ബിലാവിനകത്ത് അധ്യക്ഷത വഹിച്ചു.

റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട്, ബിജു പൂതക്കുളം, ബിനാൻ ACM, തൻസീം, സലിം, ഷമീം, ജാബിർ, അസ്‌ലം പാറാൽ, ജമാൽ പയ്യന്നൂർ, ഫാത്തിമ ഹാഷിം, സജ്‌ന ഷക്കീർ എന്നിവർ പങ്കെടുത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa