Sunday, May 5, 2024
Saudi ArabiaTop Stories

ഈ വർഷത്തെ ഹജ്ജിനുള്ള പെർമിറ്റുകൾ നാളെ മുതൽ നൽകിത്തുടങ്ങും

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഈ വർഷത്തെ ഹജ്ജിനുള്ള ആഭ്യന്തര തീർഥാടകർക്കുള്ള പെർമിറ്റ്  നാളെ (ബുധനാഴ്ച) മുതൽ നൽകാൻ തുടങ്ങും.

പെർമിറ്റുകൾ “അബ്ഷിർ” പ്ലാറ്റ്ഫോം വഴിയോ “നുസുക്” ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ദുൽഹിജ്ജ 7 വരെ സീറ്റുകളുടെ ലഭ്യതകൾക്കനുസരിച്ച് ഹജ്ജിനു അപേക്ഷിക്കാൻ അവസരമുണ്ടെന്ന് മന്ത്രാലയം ഒരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജിനു വരുന്നവർ  സ്വീകരിക്കേണ്ട പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ച് മന്ത്രാലയം   ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്