തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

കിംഗ്സ് കപ്പിൽ മുത്തമിട്ട് അൽ ഹിലാൽ; പൊട്ടിക്കരഞ്ഞ് റൊണാൾഡോ: വീഡിയോ

ജിദ്ദ: വീറും വാശിയും ആവേശവും നിറഞ്ഞ കിംഗ്സ് കപ്പ് ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ അൽ നസ് റിനെ തോൽപ്പിച്ച് അൽ ഹിലാൽ ജേതാക്കളായി.

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ സാന്നിദ്ധ്യത്തിൽ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഹിലാൽ കിരീടം ഉയർത്തിയപ്പോൾ ഹിലാലിന് അത് കഴിഞ്ഞ അറബ് കപ്പ് ഫൈനലിൽ അൽ നസ് റിനോട് ഏറ്റ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയായി മാറുകയായിരുന്നു.

ഏഴാം മിനുട്ടിൽ മിട്രോവിച്ച് ഹിലാലിനു വേണ്ടി ഗോൾ നേടിയപ്പോൾ 88 ആം മിനുട്ടിൽ അയ്മൻ യഹ്യയിലൂടെ അൽ നസ്ർ ഗോൾ മടക്കിയതോടെ കളി എക്സ്ട്രാ ടൈമിലേക്കും തുടർന്ന്  പെനാൽട്ടി ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.

പെനാൽട്ടി ഷൂട്ടൗട്ടിൽ 5 – 4 എന്ന സ്കോറിൽ   അൽ ഹിലാൽ ലീഡ് നേടുകയും ഹിലാൽ കിംഗ്സ് കപ്പിൽ മുത്തമിടുകയും ചെയ്തു.

അൽ നസ്ർ ഗോൾ കീപ്പറും രണ്ട് ഹിലാൽ കളിക്കാരും ചുവപ്പ് കാർഡ് കണ്ട മത്സരത്തിന്റെ അവസാനം റൊണാൾഡോയുടെ കണ്ണുനീരിനും സ്റ്റേഡിയം സാക്ഷിയായി.

മത്സര ശേഷം റൊണാൾഡോ പൊട്ടിക്കരയുന്നതും പെനാൽട്ടി ഷൂട്ടൗട്ടും കാണാം. വീഡിയോ



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്