ശൈഖ് സ്വബാഹ് ഖാലിദ് അൽ സ്വബാഹ് കുവൈത്ത് കിരീടാവകാശി
കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ രാജ്യത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് സബാഹിനെ നിയമിച്ചു.
71 കാരനായ ഷെയ്ഖ് സബാഹ് മുമ്പ് പ്രധാനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കുവൈത്ത് അമീർ അധികാരത്തിൽ കയറി ഏകദേശം ആറ് മാസത്തിന് ശേഷം ആണ്
പ്രഖ്യാപനം.
കുവൈത്ത് അമീർ ഷെയ്ഖ് മിഷ് അൽ, വ്യാപകമായ രാഷ്ട്രീയ അപര്യാപ്തത കാരണം പാർലമെൻ്റ് നാല് വർഷത്തേക്ക് പിരിച്ചു വിട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
