മാസപ്പിറവി കണ്ടു; ജൂൺ 16 നു ബലി പെരുന്നാൾ
സൗദിയിൽ ദുൽ ഹിജ്ജ മാാസപ്പിറവി കണ്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത് പ്രകാരം ഈ വർഷത്തെ അറഫാ ദിനം ജൂൺ 15 ശനിയാഴ്ചയും ബലി പെരുന്നാൾ ജൂൺ 16 ഞായറാഴ്ചയും ആയിരിക്കും.
ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാാഗങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതിയുമായി യോജിച്ച് നന്മയിൽ ഭാഗമാകുന്നതിനുള്ള പ്രതിഫലം ലഭിക്കാൻ വിശ്വാസികൾ ശ്രമിക്കണമെന്നും കോടതി ആഹ്വാനം ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
