മാസപ്പിറവി കണ്ടില്ല; ഒമാനിൽ ജൂൺ 17 നു ബലി പെരുന്നാൾ
മസ്ക്കറ്റ്: ഇന്ന് ദുൽ ഹിജ്ജ മാസപ്പിറവി ദർശിക്കാത്തതിനെത്തുടർന്ന് ഒമാനിൽ ജൂൺ 17 തിങ്കളാഴ്ച ബലി പെരുന്നാൾ ആയി പ്രഖ്യാപിച്ചു.
അതേ സമയം സൗദിയിൽ മാസപ്പിറവി കണ്ടതിനെത്തുടർന്ന് ഒമാനൊഴികെയുള്ള മറ്റു ജിസിസി രാജ്യങ്ങളിൽ ജൂൺ 16 നായിരിക്കും ബലി പെരുന്നാൾ.
ഈ വർഷത്തെ അറഫാ ദിനം ദുൽ ഹിജ്ജ 9 ശനി അഥവാ ജൂൺ 15 നാണ്.
സൗദി സുപ്രീം കോടതി ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
