തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്ത് ദുരന്തം; മരിച്ച എട്ട് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികൾ അപകടത്തിൽ മരിച്ചു എന്നാണ് റിപ്പോർട്ട്.

മരിച്ചവരിൽ ഇത് വരെ തിരിച്ചറിഞ്ഞ മലയാളികൾ:  കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, ആലപ്പുഴ താമരകുളം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ലം സ്വദേശി ലൂക്കോസ്, വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരാണ്.

ദുരന്തത്തിൽ ആകെ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.  195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ലാറ്റുകളിൽനിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലർക്കും പരിക്കേറ്റത്.

മലയാളി ഉടമസ്ഥതയിലുള്ള എൻ ബി ടി സി കമ്പനി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്.

ജോലി കഴിഞ്ഞ് റൂമിലെത്തി തൊഴിലാളികൾ ഉറങ്ങുന്നതിനിടെ ദുരന്തം സംഭവിച്ചത് മരണസംഖ്യ ഉയരാൻ കാരണമായി.

അതേ സമയം കെട്ടിടമുടമയേയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്