വീണ്ടും ഉംറ സീസൺ ആരംഭിച്ചു; വിസ ഇഷ്യു ചെയ്യൽ തുടങ്ങി
മക്ക: വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തിയായതോടെ സൗദിയിൽ പുതിയ ഉംറ സീസൺ ആരംഭിച്ചു.
ഉംറ വിസ അപേക്ഷകൾ വീണ്ടും സ്വീകരിക്കലും വിസ ഇഷ്യു ചെയ്യലും ആരംഭിച്ചതായി ഹജ്ജ് മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഹജ്ജ് കഴിഞ്ഞയുടൻ ഉംറ സീസൺ ആരംഭിക്കും എന്ന് ബന്ധപ്പെട്ടവർ നേരത്തെ അറിയിച്ചിരുന്നു.
ഉംറ സീസൺ നേരത്തെ ആരംഭിക്കുന്നത്, രാജ്യത്തേക്ക് ഉംറ തീർഥാടകരുടെ വലിയ തോതിലുള്ള ഒഴുക്കിന് കാരണമാകും. വിഷൻ 2030 പ്രകാരം പ്രതിവർഷം 3 കോടി ഉംറ തീർത്ഥാടകരെ രാജ്യത്തേക്ക് ആകർഷിക്കുകയാണ് സൗദിയുടെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
