തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

പുതിയ ഒരു  റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് റൊണാൾഡോ

റെക്കോർഡുകൾ എന്നെത്തേടി വരികയാണെന്ന റൊണാൾഡോയുടെ മുൻ പ്രസ്താവന വീണ്ടും അറം പറ്റി.

ഇന്നലെ യൂറോക്കപ്പിൽ പോർച്ചുഗൽ – തുർക്കി മത്സരത്തിനിടയിൽ ആണ് റൊണാൾഡോ പുതിയ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചത്.

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ എറ്റവും കൂടുതൽ തവണ ഗോൾ അസിസ്റ്റ് ചെയ്ത കളിക്കാരൻ എന്ന റെക്കോർഡ് ആണ് റൊണാൾഡോ സ്വന്തമാക്കിയത്.

തുർക്കിക്കെതിരെയുള്ള പോർച്ചുഗലിന്റെ മൂന്നാമത്തെ ഗോൾ റൊണാൾഡോയുടെ അസിസ്റ്റിലൂടെയായിരുന്നു പിറന്നത്. മത്സരത്തിൽ പോർച്ചുഗൽ 3 – 0 ത്തിന് ജയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്