തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

ഇന്ന് യൂറോക്കപ്പിലെ ഹൈവോൾട്ടേജ് പോരാട്ടം

മ്യൂണിച്ച്: ഇന്ന് യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഫ്രാൻസും പോർച്ചുഗലും തമ്മിൽ മാറ്റുരക്കുമ്പോൾ ലോക ഫുട്‌ബോളിലെ രണ്ട് മുൻ നിര സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള ഏറ്റ് മുട്ടൽ കൂടിയാകും അത്.

പോർച്ചുഗീസ് നിരയിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രഞ്ച് നിരയിൽ കിലിയന്‍ എംബാപ്പെയും അണി നിരക്കുന്നതോടെ യൂറോയിലെ ഹൈ വോള്‍ട്ടേജ് മത്സരമാകും ഇന്നത്തേത്.

ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30 നാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം നടക്കുന്നത്.

തന്റെ ഏറ്റവും വലിയ ഫാനായ എംബപ്പെയുമായുള്ള ഏറ്റു മുട്ടലിൽ, പ്രായം വെറും അക്കമാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന റൊണാൾഡോ എന്ത് അത്ഭുതമായിരിക്കും പുറത്തെടുക്കുക എന്ന ആകാംക്ഷയിൽ ആണ് റൊണോ ആരാധകർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്