ഞായറാഴ്‌ച, ജൂൺ 21, 2026
FootballTop Stories

ബ്രസീൽ വീണു

കോപ അമേരിക്കയിലെ ആകാംക്ഷ നിറഞ്ഞ ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ഉറുഗ്വയോട് പരാജയപ്പെട്ട് പുറത്തായി.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളുകൾ നേടാതായതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

പെനാൽട്ടി ഷൂട്ടൗട്ടിൽ 4-2 നാണ് ഉറുഗ്വേ ബ്രസീലിനെ തോൽപ്പിച്ചത്. ജൂലൈ 11 നു കൊളംബിയയുമായാണ് ഉറുഗ്വേയുടെ സെമി ഫൈനൽ മത്സരം.

അതേ  സമയം 41 ഫൗളുകൾ കണ്ട ബ്രസീൽ – ഉറുഗ്വേ മത്സരം ഈ കോപ്പ അമേരിക്കയിലെ എറ്റവും ഭംഗി കെട്ട മത്സരം കൂടിയായി എന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്