തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSportsTop Stories

യൂറോ സെമിയിൽ ഇന്ന് മരണപ്പോരാട്ടം

മ്യൂണിച്ച്: ഈ യൂറോക്കപ്പിലെ ആദ്യ സെമി ഫൈനലിൽ ഇന്ന് ഫ്രാൻസ് സ്പെയിനുമായി ഏറ്റുമുട്ടും.

ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30 നു അലിയൻസ് അരീന സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ കൊമ്പ് കോർക്കുമ്പോൾ ഈ യൂറോക്കപ്പിലെ മരണപ്പോരാട്ടമായാണ് ഇന്നത്തെ കളിയെ വിശേഷിപ്പിക്കുന്നത്.

ശക്തരായ പോർച്ചുഗലിനെ തോൽപ്പിച്ചായിരുന്നു ഫ്രാൻസ് സെമിയിലെത്തിയതെങ്കിൽ യൂറോയിലെ മികച്ച ഫോമിലുള്ള ജർമ്മനിയെ തറ പറ്റിച്ചാണ് സ്പെയിൻ സെമിയിലെത്തിയതെന്നത് ശ്രദ്ധേയമാണ്.

ഏതായാലും യൂറോക്കപ്പിലെ ഫൈനലിനു മുമ്പുള്ള വീറും വാശിയും നിറഞ്ഞ ഒരു ഫൈനൽ കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്