തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballTop Stories

കൗമാരക്കാരൻ യമാലിന്റെ ചുമലിലേറി കാളപ്പോരിന്റെ വീര്യത്തോടെ സ്പാനിഷ് പട യൂറോ ഫൈനലിൽ

മ്യൂണിച്ച്: ഫുട്ബോൾ ലോകം ആകാംക്ഷയോട്ടെ കാത്തിരുന്ന ഫ്രഞ്ച് – സ്പാനിഷ് പോരാട്ടത്തിനൊടുവിൽ എംബാപ്പേക്കും കൂട്ടർക്കും തല താഴ്ത്തി മടങ്ങേണ്ടി വന്നു.

എംബാപെയുടെ ഒരു മനോഹരമായ അസിസ്റ്റിലൂടെ കോളോ മുആനി നേടിയ ഗോളിലൂടെ ഫ്രാൻസ് ആയിരുന്നു കളിയിൽ ആദ്യം ലീഡ് നേടിയത്.

എന്നാൽ യൂറോ ചരിത്രത്തിലെ എറ്റവും പ്രായം കുറഞ്ഞ കളിക്കാരന്റെ ഗോൾ, 16 കാരൻ ലാമിനെ യമാലിലൂടെ പിറന്നതോടെ സ്പെയിൻ സമനില കൈവരിച്ചു. തുടർന്ന് ഡാനിയൽ ഒൽമോയിലൂടെ സ്പാനിഷ് പട വിജയ ഗോൾ കൂടി നേടിയതോടെ സ്പെയിൻ ഫൈനൽ പ്രവേശനമുറപ്പിക്കുകയായിരുന്നു.

ഇന്ന് രാത്രി നടക്കുന്ന നെതാർലാന്റ് – ഇംഗ്ലണ്ട് സെമി വിജയികളെയായിരിക്കും സ്പെയിൻ ഫൈനലിൽ നേരിടുക.

അതേ സമയം കോപ അമേരിക്കയിലെ ആദ്യ സെമി ഫൈനലിൽ അർജന്റീന 2 – 0 ത്തിന് കാനഡയെ തോൽപ്പിച്ചു. മെസ്സി കോപയിലെ ആദ്യ ഗോൾ നേടി എന്നത് ശ്രദ്ധേയമാണ്.  നാളെ പുലർച്ചെ നടക്കുന്ന ഉറുഗ്വേ – കൊളമ്പിയ സെമി വിജയികളെയായിരിക്കും അർജന്റീന ഫൈനലിൽ നേരിടുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്