പെഷവാറിൽ ലാൻഡ് ചെയ്യുന്നതിനിടെ സൗദിയ വിമാനത്തിന് അപകടം; ആളുകളെ രക്ഷപ്പെടുത്തി; വീഡിയോ
റിയാദിൽ നിന്ന് പെഷവാറിലേക്ക് പറന്ന സൗദി എയർലൈൻസ് വിമാനം ഇന്ന് രാവിലെ അപകടത്തിൽ പെട്ടു,
പാകിസ്ഥാനിലെ പെഷവാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഒരു ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഉടനെ വിമാനം നിർത്തി എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി കമ്പനി സ്ഥിരീകരിച്ചു.
ആകെ വിമാനത്തിൽ 276 യാത്രക്കാരും 21 വിമാന ജീവനക്കാരും ആണുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
വിമാനം ഇപ്പോൾ സ്പെഷ്യലിസ്റ്റുകളുടെ സാങ്കേതിക വിലയിരുത്തലിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് സൗദിയ അറിയിച്ചു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
