കേരളത്തിൽ വീണ്ടും നിപ
മലപ്പുറം: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ ബാധയുള്ളതായി കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാ ഫലം വ്യക്തമാക്കുന്നു.
പൂനെയിലെ ലാബിൽ നിന്നും പരിശോധനാ ഫലത്തിനായി കാക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് പാണ്ടിക്കാട് ഒരു കുട്ടിക്ക് നിപ സംശയം ഉണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വിളിച്ചു പറഞ്ഞത്. ജാഗ്രത നടപടികൾ സ്വീകരിച്ചു സാമ്പിൾ പരിശോധനയിൽ പോസറ്റീവ് ആണ്. നിപ ആണെന്ന് സ്ഥിരീകരിക്കേണ്ടത് കേന്ദ്രമാണ്.
പുണെ ലാബിലെ പരിശോധന ഫലം വരണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കിയെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
