തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രണ്ട് സൌദി പൌരന്മാരുടെ വധ ശിക്ഷ നടപ്പാക്കി

രണ്ട് വ്യത്യസ്ത കേസുകളിൽ  മക്ക പ്രവിശ്യയിലും റിയാദ് പ്രവിശ്യകളിലുമായി രണ്ട് സൗദി പൌരന്മാരെ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഹഷീഷ് വില്പന നടത്തിയ കേസിൽ ആണ് മക്ക പ്രവിശ്യയിൽ സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കിയത്.

തന്റെ സുഹൃത്തിനെ മനഃപൂർവം കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആണ് റിയാദിൽ സൗദി പൌരനെ വധശിക്ഷക്ക് വിധേയനാക്കിയത്.

രണ്ട് പ്രതികളുടെയും ശിക്ഷാ വിധിയെ അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ.കോർട്ട് ഉത്തരവിട്ടുകയും ഇന്ന് ശിക്ഷകൾ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്