തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രാജ്യത്തെ ഒറ്റിക്കൊടുത്ത സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കി

റിയാദിൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും രാജ്യത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

അബ്ദുൽ മജീദ് ബിൻ അബ്ദുൽ ഹസൻ ആൽ നിമർ എന്ന സൗദി പൌരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

തൻ്റെ രാജ്യത്തെ ഒറ്റിക്കൊടുക്കൽ, ഭീകരസംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഒരു തീവ്രവാദ സെല്ലിൽ ചേരൽ, ഭീകരവാദത്തിനും ഭീകരപ്രവർത്തനങ്ങൾക്കും ധനസഹായം നൽകൽ, തീവ്രവാദ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കൽ എന്നിവ ഉൾപ്പെട്ട ക്രിമിനൽ പ്രവൃത്തികൾ ആയിരുന്നു പ്രതിക്കെതിരെ ആരോപിക്കപ്പെട്ടിരുന്നത്.

പ്രതിക്കെതിരെ അന്വേഷണം നടത്തുകയും വിചാരണക്കൊടുവിൽ ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തതിനെ ഉന്നത കോടതികൾ പിന്തുണച്ചതിനെത്തുടർന്ന് ശനിയാഴ്ച റിയാദിൽ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്