തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

മൂസ ബിൻ ഇദ്രീസ് അശുവൈഹി എന്ന സൗദി പൗരനെയാണ് ഖലഫ് ബിൻ ഖാലിദ് അൽ മത്വീരി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് പ്രതി മൂർച്ചയേറിയ ഉപകരണം കൊണ്ട് കുത്തുകയും അത് മത്വീരിയുടെ മരണ കാരണമാകുകയുമായിരുന്നു.

വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച കോടതിയുടെ നടപടിയെ ഉന്നത കോടതികൾ ശരി വെക്കുകയും തുടർന്ന് സൗദി റോയൽ കോർട്ട് ശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ഇന്ന് റിയാദിൽ വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്