ഒരു സൗദി പെൺകുട്ടി രക്തവും പ്ലേറ്റ്‌ലറ്റും ദാനം ചെയ്തത് അറുപതിലധികം തവണ
ഐന അഹമ്മദ് എന്ന 27 കാരിയായ സൗദി പെൺകുട്ടി രക്തവും പ്ലേറ്റ്‌ലറ്റും 60 തവണ ദാനം ചെയ്ത വാർത്ത ശ്രദ്ധേയമാകുന്നു.
2016 ൽ ആണ് പെൺകുട്ടി ആദ്യമായി രക്തദാനം നടത്തിയത്. തുടർന്ന് കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ വെച്ച് ക്യാൻസർ രോഗികൾക്ക് പ്ലേറ്റ്ലെറ്റ് ദാനം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം പെൺകുട്ടി കേട്ട് മനസ്സിലാക്കി. പെൺ കുട്ടിയുടെ മരിച്ച് പോയ പിതാവും ഒരു കാൻസർ രോഗി ആയിരുന്നതിനാൽ ഇക്കാര്യം പെൺകുട്ടിയുടെ മനസ്സിനെ സ്പർശിച്ചു.
“ആരെങ്കിലും ഒരു ജീവൻ രക്ഷിച്ചാൽ, അവൻ മുഴുവൻ മനുഷ്യരെയും രക്ഷിച്ചതുപോലെയാണെന്ന്” മഹത്തായ വാക്യത്തിൽ വിശ്വസിച്ച്, 2016-ൽ ആരംഭിച്ച രക്തദാന ദൗത്യം ഏകദേശം 60 എണ്ണം വരെ ഞാൻ എൻ്റെ യാത്ര തുടരും”- പെൺകുട്ടി പറഞ്ഞു.
60 -ലധികം തവണ രക്തം ദാനം ചെയ്ത പെൺകുട്ടിക്ക് മൂന്നാം ക്ലാസ് മെഡൽ ഓഫ് മെറിറ്റ് ലഭിക്കുകയും, ലോക രക്തദാതാക്കളുടെ ദിനാചരണത്തിൽ ആദരിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
