ബംഗാളി നടിയുടെ ലൈംഗികാരോപണം; രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത് രാജി വെച്ചു.
ബംഗാളി നടിയുടെ ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെയാണ് രഞ്ജിത് രാജി വെച്ചത് എന്നത് ശ്രദ്ധേയമാണ്.
ഏതാനും മിനുട്ടുകൾക്ക് മുമ്പ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഒരു യുവ നടിയുടെ ആരോപണം ഇന്നലെ വന്നതിന്റെ പിറകെയാണ് രാജി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിറകെയുള്ള ചില നടിമാരുടെ വെളിപ്പെടുത്തലുകൾ മലയാള സിനിമാ മേഖലയെ പിടിച്ച് കുലുക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
