തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഇന്നത്തെ കാലാവസ്ഥ വ്യക്തമാക്കി നിരീക്ഷണ കേന്ദ്രം

ജിദ്ദ: ദേശീയ കാലാവസ്ഥാ കേന്ദ്രം സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് പ്രതീക്ഷിക്കുന്ന കാലാവസ്ഥ വ്യക്തമാക്കി.

ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളിൽ വിവിധ ഭാഗങ്ങളിൽ മിതമായതും ശക്തമായതുമായ മഴ ഉണ്ടാകും. ഇത് വെള്ളപ്പൊക്കത്തിനു കാരണമായേക്കാം, ഐസ് വീഴ്ചയും കാറ്റും അനുഭവപ്പെട്ടേക്കും.

ഹായിൽ, തബൂക്ക്, നജ്റാൻ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിലും മിതമായ തോതിലും മഴ ലഭിച്ചേക്കും.

പൊടിക്കാറ്റ് റിയാദ്, ഈസ്റ്റേൺ പ്രാവിശ്യകളിലെ ചില ഭാഗങ്ങളിൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്