തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

പുതിയ റെക്കോർഡിട്ട് വീണ്ടും റൊണാൾഡോ; ഫ്രീകിക്ക് ഗോൾ കാണാം

ജിദ്ദ: കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗിൽ അൽ നസ്ർ സൂപർ താരം ക്രിസ്ത്യാനോ റൊണാൾഡോ അൽ ഫൈഹക്കെതിരെ നേടിയ ഫ്രീകിക്ക് ഗോൾ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമാക്കിയിരിക്കുകയാണ് റൊണാൾഡോ ഫാൻസ്‌.

റൊണാൾഡോ നേടുന്ന 899 -ആമത്തെ ഗോൾ എന്നതിലുപരി സമാന സാഹചര്യത്തിൽ റൊണാൾഡോ നേടുന്ന 64 – ആമത്തെ ഫ്രീ കിക്ക് ഗോളും കൂടിയായിരുന്നു അത്. മെസ്സിയുടെ 65 ഫ്രീ കിക്ക് ഗോളിലേക്ക് എത്താൻ റൊണാൾഡോക്ക് ഇനി ഒരു ഗോൾ കൂടി മതി.

അതേ സമയം പുതിയ ഒരു റെക്കോർഡ് കൂടി റോണാൾഡോ തന്റെ പേരിൽ കുറിച്ചു. തുടർച്ചയായി 23 സീസണുകളിൽ ഫ്രീകിക്കിൽ നിന്ന് ഗോൾ നേടുന്ന ആദ്യ കളിക്കാരൻ എന്ന റെക്കോർഡ് ആണ് റൊണാൾഡോ സ്വന്തമാക്കിയത്.

സൗദി പ്രോ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്നലെ അൽ നസ്ർ 4 – 1 ന് അൽ ഫൈഹയെ തകർത്തിരുന്നു. ടാലിസ്ക 2 ഗോളുകൾ നേടിയപ്പോൾ റൊണാൾഡോയും ബ്രോസോവിച്ചും ഓരോ ഗോളുകൾ വീതവും നേടി. റൊണാൾഡോ ഫ്രീ കിക്കിലൂടെ ഗോൾ നേടുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്