തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സുൽത്താൻ അൽ ഫദ്ആനിയെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാനുള്ള ദിയാ പണം ഒരാൾ ഓഫർ ചെയ്തപ്പോഴുള്ള പിതാവിൻ്റെ പ്രതികരണം വൈറലാകുന്നു; വീഡിയോ

സൗദി യുവാവ് സുൽത്താൻ അൽ ഫദ്ആനിയെ വധ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ആവശ്യമായ ദിയാപണ ശേഖരണം പൂർത്തിയായ സമയത്തെ അദ്ദേഹത്തിന്റ പിതാവിൻ്റെ പ്രതികരണം ശ്രദ്ധേയമായി.

ദിയാ പണത്തിലേക്കുള്ള ബാക്കി തുകയായ 6.3 മില്യൺ റിയാൽ ഒരു വ്യവസായി ഓഫർ ചെയ്തതിനെത്തുടർന്ന് ആയിരുന്നു പിതാവ്  സന്തോഷം പ്രകടിപ്പിച്ചത്.

സുൽത്താന്റെ പിതാവിനു വന്ന ഒരു ഫോൺ കാളിൽ ബാക്കി ദിയാ തുക ഒരാൾ ഏറ്റെടുത്തുവെന്ന് അറിയിച്ചപ്പോൾ പിതാവ് അല്ലാഹുവിന് നന്ദി പറഞ്ഞ് സുജൂദിൽ വീഴുകയായിരുന്നു.

സുൽത്താൻ അൽ-ഫദ് ആനിക്ക് 15 വയസ്സുള്ളപ്പോൾ ഹഫ്ർ അൽ-ബാതിനിലെ ജയിലിൽ പ്രവേശിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്, ഇപ്പോൾ അദ്ദേഹത്തിന് 40 വയസ്സിനു മുകളിൽ പ്രായം ആയിട്ടുണ്ട്.

സുൽത്താൻ അൽ ഫദ്ആനിയെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാനുള്ള ദിയാ പണത്തിന്റെ ബാക്കി ആവശ്യമായ തുക ഒരാൾ ഓഫർ ചെയ്തപ്പോൾ പിതാവിന്റെ പ്രതികരണം കാണാം. വീഡിയോ:



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്