സൗദിയിൽ അഫ്ഗാനിയെയും സ്വദേശിയെയും വധശിക്ഷക്ക് വിധേയരാക്കി
ജിദ്ദ: സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കേസിൽ അഫ്ഗാൻ പൗരനെ മക്ക പ്രവിശ്യയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
സൗദിയിലേക്ക് ഷബു കടത്തുന്നതിനിടെ ആയിരുന്നു അഫ്ഗാനി പൗരനെ പിടി കുടിയത്.
അതേ സമയം തബൂക്കിൽ മറ്റൊരു കേസിൽ ഒരു സൗദി പൗരനെയും വധ ശിക്ഷക്ക് വിധേയനാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
വാക്ക് തർക്കത്തെത്തുടർന്ന് മറ്റൊരു സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആയിരുന്നു സ്വദേശിയെ വധ ശിക്ഷക്ക് വിധേയനാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
