സെൽഫ് ഗോളിലൂടെ മാനം കാത്ത് അൽ നസ്ർ
റിയാദ്: സൗദി പ്രോ ലീഗിലെ ആവേശകരമായ മൂന്നാം റൗണ്ട് മത്സരത്തിൽ അൽ നസ് ർ അൽ അഹ് ലിയോട് സമനില വഴങ്ങി.
ആദ്യ പകുതി ഗോൾ രഹിത സമ നിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ കെസ്സിയിലൂടെ അൽ അഹ് ലി ലീഡ് നേടി. എന്നാൽ പരാജയം ഉറപ്പിച്ച അൽ നസ്റിനെ അൽ അഹ് ലിയുടെ തന്നെ അൽ ഹുറൈജിയുടെ സെൽഫ് ഗോൾ രക്ഷിക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷത്തിലായിരുന്നു സെൽഫ് ഗോൾ പിറന്നത്.
ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നായി ഒരു വിജയവും രണ്ട് സമനിലയുമായി 5 പോയിന്റോടെ അൽ നസ്ർ 6 ആം സ്ഥാനത്താണുള്ളത്. രണ്ടു മത്സരങ്ങളിൽ നിന്നായി 6 പോയിന്റുകൾ വീതം നേടി അൽ ഹിലാൽ, ഖാദിസിയ, ഇത്തിഹാദ്, ഇത്തിഫാഖ് ടീമുകൾ പട്ടികയിൽ മുൻ നിരയിൽ ഉണ്ട്.
ഇന്നത്തെ മൂന്നാം റൗണ്ട് മത്സരത്തിൽ അൽ ഹിലാൽ അൽ റിയാദിനെയും, ഇത്തിഫാഖ് അൽ ഫത് ഹിനെയും നേരിടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
