ഫറോക്ക് ഖാദിസിയ്യ മക്ക കമ്മിറ്റിക്ക് നവ സാരഥികൾ
മക്ക: കോഴിക്കോട് ഫാറോക്ക് ഖാദിസിയ്യ സ്ഥാപനത്തിന് മക്കയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു .കഴിഞ്ഞ ദിവസം ഷാറൽ ഹജ്ജിലെ ഖാദിസിയ്യ വില്ലയിൽ വെച്ച് നടന്ന കൺവെൻഷനിൽ വെച്ച് ഖാദിസിയ്യ ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു .മുനീർ ഹാജി ഫറോക്കിന്റെ അധ്യക്ഷതയിൽ ശിഹാബ് കുറുകത്താണി ഉദ്‌ഘാടനം ചെയ്തു .വർത്തമാന കാലത്ത് ഇസ്‌ലാമിക പ്രബോധങ്ങൾക്ക് കഴിവുള്ള പ്രബോധകരെ വളർത്തിയെടുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ പറഞ്ഞു .അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള മക്ക കമ്മിറ്റി നിലവിൽ വന്നു. അഡ്‌വൈസറി ബോർഡ് അംഗങ്ങളായി സൈദലവി സഖാഫി ,ഫിറോസ് സഅദി ,മുനീർ ഹാജി ,സൽമാൻ വെങ്ങളം എന്നിവരും
ജമാൽ കക്കാട് (പ്രസിഡന്റ്) ഇസ്‌ഹാഖ് ഖാദിസിയ്യ (ജനറൽ സെക്രട്ടറി) ലത്തീഫ് ഹാജി വള്ളിക്കുന്ന് (ഫിനാൻസ് ) ശിഹാബ് കുറുകത്താണി ,വൈ പി അബ്ദുൽ റഹീം ,കബീർ താഴെ ചൊവ്വ (വൈസ് പ്രസിഡന്റ് ) ഖയ്യും ഖാദിസിയ്യ , ഷബീർ ഖാലിദ് ,മജീദ് പള്ളിക്കൽ (ജോ:സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.
യോഗത്തിൽ ഇസ്‌ഹാഖ് ഖാദിസിയ്യ ,ജമാൽ കക്കാട് .ലത്തീഫ് ഹാജി ,ജാബിർ കളത്തിൽ എന്നിവർ സംസാരിച്ചു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
