തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ വിദേശിയുടെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ അൽ ജൗഫിൽ മയക്ക് മരുന്ന് കടത്ത് കേസിൽ പിടിയിലായ സിറിയക്കാരനെ വധ ശിക്ഷക്ക്  വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഗസാൻ അലി മളാവി എന്ന സിറിയക്കാരനെ സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തുന്നതിനിടെ സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു.

വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികളും ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽകോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്