തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ അനധികൃത ലേബർ ക്യാമ്പിൽ നിന്ന് ആയിരക്കണക്കിന് കോഴിയും മീനും പിടിച്ചെടുത്തു

സൗദി അറേബ്യയിലെ അബഹയിൽ വിവിധ രാജ്യക്കാരായ 32 തൊഴിലാളികളും കച്ചവടക്കാരും നടത്തിയിരുന്ന ലേബർ ക്യാമ്പ് അധികൃതർ അടച്ചു പൂട്ടി.

അസീർ മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 1,320 ജീവനുള്ള കോഴികളും 680 കിലോ മീനും ഇവിടെ നിന്ന് പിടിച്ചെടുത്തു.

തൊഴിലാളികൾക്ക് സ്ഥിരമായ ലൈസൻസും ആരോഗ്യ സർട്ടിഫിക്കറ്റും ഇല്ലാത്തതുൾപ്പെടെ നിരവധി നിയമലംഘനങ്ങൾ ക്യാമ്പിൽ കണ്ടെത്തിയെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു.

പിടിച്ചെടുത്ത സാധനങ്ങൾ വൃത്തിഹീനമായ അവസ്ഥയിൽ സൂക്ഷിച്ചിരുന്നതും കേടു വന്നതുമടക്കമുള്ള നിയമലംഘനങ്ങളും കണ്ടെത്തി.

സുരക്ഷാ അധികാരികളുടെ പിന്തുണയോടെയാണ് പരിശോധനാ സംഘങ്ങൾ ക്യാമ്പ് കണ്ടത്തി സാധനങ്ങൾ പിടിച്ചെടുത്തത്.

പ്രതികൾക്കെതിരെ പതിവ് നടപടികർമ്മങ്ങൾ പൂർത്തിയാക്കാനായി യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്തുവെന്ന് അസീർ മുനിസിപ്പാലിറ്റി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group