അടുത്തയാഴ്ച സൈബീരിയൻ ശീതതരംഗം സൗദിയെയും മറ്റു ഗൾഫ് രാജ്യങ്ങളെയും ബാധിക്കുമെന്ന് അൽ ഹുസൈനി
വർഷത്തിലെ ഈ സമയത്തെ ഒരു അപൂർവ പ്രതിഭാസമായ സൈബീരിയൻ ശീതതരംഗം സൗദി അറേബ്യയെയും ഗൾഫ് രാജ്യങ്ങളെയും ബാധിക്കുമെന്ന് സൗദി കാലാവസ്ഥാ ഗവേഷകൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ ഹുസൈനി അഭിപ്രായപ്പെട്ടു.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുന്ന തരംഗം അടുത്ത ആഴ്ച മുഴുവൻ തുടരും.
വടക്കൻ,മദ്ധ്യ, സ്വമാൻ മേഖലകളിൽ താപനില പൂജ്യം ഡിഗ്രി വരെയും ഈസ്റ്റ്, ഈസ്റ്റ് വെസ്റ്റേൺ ഏരിയകളിലെ താപനില 6 ഡിഗ്രി സെൽഷ്യസായും കുറയും.
ഈ സമയത്ത് അസാധാരണമായേക്കാവുന്ന ഈ ശീത തരംഗത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കാനും അൽ-ഹുസൈനി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
