തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഭാര്യയുടെ മകളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

തബൂക്ക് പ്രവിശ്യയിൽ, തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

മുഹമ്മദ് ബിൻ സൗദ് അശഹ്രാനി എന്ന സൗദി പൗരനെയാണ് ഭാര്യയുടെ മകളെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി പെൺകുട്ടിയെ കനമുള്ള ഒരു വസ്തു കൊണ്ട് തുടർച്ചയായി മർദ്ദിക്കുകയും അത് കുട്ടിയുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

നിരപരാധികളെ ആക്രമിക്കുന്ന, അവരുടെ രക്തം ചൊരിയുന്ന, ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന ഏതൊരാൾക്കും നിയമപരമായ ശിക്ഷ അന്തിമ വിധിയായിരിക്കുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്